Wednesday, May 27, 2009

കഞ്ഞി - ശ്രീകുമാര്‍ കരിയാട്‌


മൂന്നു കല്ല്‌
ഉരി അരി
പുഴവെള്ളം
തീപ്പെട്ടി
കലവും.

കണ്ണടച്ചു ധ്യാനിച്ച്‌
തന്റെ കര്‍മ്മമെന്തെന്ന് നിശ്ചയിച്ചുറപ്പിച്ച്‌
ചെയ്യേണ്ടതു ചെയ്യുമ്പോള്‍
കഞ്ഞി ഉണ്ടാകുന്നു.

പക്ഷേ
ഇതൊക്കെ
മര്യാദക്കു സംഭവിക്കണമെങ്കില്‍
ഇവയെ ബന്ധിപ്പിക്കാനൊരാള്‍-
അതായത്‌ ഞാന്‍
അവിടെ ഉണ്ടായിരിക്കണം

പുഴയില്‍നിന്ന്
വെള്ളം ചുമന്നുകൊണ്ടുവന്നത്‌
ആ ഞാനല്ലാതെ പിന്നെ ആരാണ്‌?

പട്ടികളുടേയും
കുഷ്ഠരോഗികളുടേയും
തെണ്ടികളുടേയും
വിശപ്പു തീരുംവരെ
കഞ്ഞി വിളമ്പിക്കൊടുക്കുന്ന ഒരുവന്‍
എന്റെ സങ്കല്‍പ്പത്തിലുണ്ട്‌.
അവന്‍ ഇറങ്ങി വന്ന്
കീശയില്‍ കയ്യിട്ട്‌ തീപ്പെട്ടി
എറുമ്പ്‌ അരി
ക്ഷാമം കലം
ബാക്കി മൂന്നു കല്ല്
രാമന്‍ രാവണനെ കൊന്നു.
ഞാന്‍ കഞ്ഞി ഉണ്ടാക്കി.

Email
sreekumar.kariyad@gmail.com
Blog:
മേഘപഠനങ്ങള്‍

11 comments:

0000 സം പൂജ്യന്‍ 0000 said...

നല്ല കവിത , കവിതയെ മനസിലാക്കാന്‍ പറ്റാത്ത എനിക്ക് തോന്നിയ ചില വിശകലനം . തെറ്റുന്ടെങ്ങില്‍ ക്ഷമിക്കുക . (;-))




മലയാള സമകാലിക ബൂലോക കവിതകളില്‍ തൊടുകുറിയായി മാറിയെക്കാവുന്ന ഒരു കവിതയാണ് ശ്രീ ശ്രീകുമാര്‍ കുരിയോടിന്റെ കഞ്ഞി എന്ന ഈ കവിത . പ്രതിബിംബാവലംബം അതിന്റെ പാരമ്യതയില്‍ ഉപയോഗിച്ചു കൊണ്ടു സമൂഹത്തില്‍ നടമാടുന്ന നീച പ്രവര്ത്തികള്‍ക്കെതിരെ തൂലിക പടവാളാക്കി ആഞ്ഞടിക്കുകയാണ് കവി ഈ കവിതയില്‍ ചെയ്യുന്നത് . മനുഷ്യ മനസുകളുമായി സംവേദനം ചെയ്തു അതിനുള്ളിലെ സര്‍ഗാത്മകതയെ ഉണര്‍ത്തുന്ന വരികളില്‍ ബിംബ കല്പനകള്‍ നല്കി സമൂഹ മനസാക്ഷികളില്‍ ഉയര്ന്നു കൊണ്ടിരിക്കുന്ന അമര്‍ഷത്തിന്റെ അഗ്നിയെ പ്രതിനിധാനം ചെയ്തിരിക്കുകയാനിവിടെ . കഥാപാത്ര അവതരണത്തിലൂടെ ആണ് കവി കവിത തുടങ്ങുന്നത് .
മൂന്നു കല്ല്‌
ഉരി അരി
പുഴവെള്ളം
തീപ്പെട്ടി
കലവും.

ഇവയല്ലാം കവിതയിലെ കഥാപാത്രങ്ങള്‍ എന്നതിനേക്കാള്‍ ഉപരി ഓരോ പ്രതിബിംബാത്മകതമായ ഒരു തലത്തിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടു പോവുകയാണ് . പാത്രാവതരണoത്തിലെ
ഒരു പ്രധാന പാത്രമാണ് കഞ്ഞി വെക്കാനുള്ള പാത്രം അഥവാ കലം

തുടര്‍ന്നുള്ള വരികളില്‍ പ്രപഞ്ച സത്യങ്ങളില്‍ ഒന്നിലേക്ക് കവി വായനക്കാരെ കൊണ്ടു പോവുകയാണ് " കണ്ണടച്ചു ധ്യാനിച്ച്‌ തന്റെ കര്‍മ്മമെന്തെന്ന് നിശ്ചയിച്ചുറപ്പിച്ച്‌ ചെയ്യേണ്ടതു ചെയ്യുമ്പോള്‍ കഞ്ഞി ഉണ്ടാകുന്നു. " .
കഞ്ഞി ഉണ്ടാകുന്നതെങ്ങനെ? എന്നുള്ള , യുഗാന്തരങ്ങളോളം മനുഷ്യ മനസുകളില്‍ ഉത്തരം കിട്ടാതെ അലയുന്ന ഈ ചോദ്യത്തിനുത്തരം കവി വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണിവിടെ
ഈ വരികളില്‍ അന്തര്‍ലീനമായി കിടക്കുന്ന അര്‍ഥങ്ങള്‍ സമകാലിക സാമ്പത്തിക മാന്ദ്യ ത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ മനുഷ്യന്‍ ഉഴലുമ്പോള്‍ അവന്റെ പ്രവൃത്തികളില്‍ ഉണര്‍വും പ്രചോദനവും നല്കുന്ന ഒരു ഉത്തേജകം ആയി മാറുകയാണ് .

"ഇവയെല്ലാം മര്യാദക്ക് സംഭവിക്കണമെങ്കില്‍ ഇവയെ ബന്ധിപ്പിക്കാനൊരാള്‍-അതായത്‌ ഞാന്‍
അവിടെ ഉണ്ടായിരിക്കണം " എന്നാണു കവി പറയുന്നത് . നാമിതിനെ വിശകലനം ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലുയരുന്ന ഒരു ചോദ്യമുണ്ട് . ഈ 'ഞാന്‍ ' ആരാണ് . മനുഷ്യന്‍ മഹാ ജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴങ്ങുന്ന ചോദ്യം , ബുദ്ധനും ശങ്കരനും തേടിയ അതേ ചോദ്യം കവി ഇവിടെ ഉയര്‍ത്തുകയാണ്



പുഴയില്‍നിന്ന്
വെള്ളം ചുമന്നുകൊണ്ടുവന്നത്‌
ആ ഞാനല്ലാതെ പിന്നെ ആരാണ്‌?

ഓരോ മനുഷ്യന്റെ ഉള്ളിലെ അഹം എന്ന ഭാവത്തിന്റെ ആവിഷ്കാരമാണ് ഇവിടെ നാം ദര്ശിക്കുന്ന്നത്

തുടര്‍ന്ന് പട്ടികള്‍ തെണ്ടികള്‍ തുടങ്ങിയ ബിംബങ്ങളിലൂടെ ബൂലോകത്തു സ്വന്തമായി കഞ്ഞി വെക്കാതെ മറ്റുള്ളവരുടെ കഞ്ഞി അടിച്ച് മാറ്റി പോസ്റ്റുന്നവരോടുള്ള അമര്‍ഷവും കവി പ്രകടിപ്പിക്കുകയാണ് . അവര്ക്കു ഇഷ്ടം പോലെ കഞ്ഞി കൊടുക്കാന്‍ ഒരാളെ സ്വപ്നം കണ്ടതും ,പിന്നീട് അയാള്‍ ഇറങ്ങി വന്നു കീശയില്‍ കൈയിട്ടതും മാത്രം കവിക്ക്‌ ബോധമുണ്ട് . പിന്നെടങ്ങോട്ടു വര്‍ത്തമാന ഭൂത കര്‍മങ്ങള്‍ വിളക്കി ചേര്‍ത്തുകൊണ്ട് കവി തന്റെ വാഗ്വിലാസ പ്രകടനം നടത്തി വായനക്കാരനെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ടു തന്റെ കവിത അവസാനിപ്പിക്കുകയാണ് . എറുമ്പ്‌ അരി ക്ഷാമം കലം ബാക്കി മൂന്നു കല്ല് തുടങ്ങിയ വര്‍ത്തമാനകാല യാഥാര്‍ത്യങ്ങളും , രാമന്‍ രാവണനെ കൊന്നു. ഞാന്‍ കഞ്ഞി ഉണ്ടാക്കി. തുടങ്ങിയ ഭൂതകാല ക്രിയകളും അനുനയിപ്പിച്ചു ഒരു കാലത്തിന്റെ മഹത്തായ മൂന്നാം തലം തന്റെ കവിതയില്‍ ആവെശിപ്പിചിരിക്കുകയാനു .

സന്തോഷ്‌ പല്ലശ്ശന said...

സം പൂജ്യണ്റ്റെ നിരുപണത്തിനുമപ്പുറം നില്‍ക്കുന്ന ഒരു തലമാണ്‌ ഈ കവിതയ്ക്കുള്ളത്‌ എന്ന്‌ എനിക്കു തോന്നുന്നു.

'ഇതൊക്കെ മര്യാദക്കു സംഭവിക്കണമെങ്കില്‍ഇവയെ ബന്ദിപ്പിക്കാനൊരാള്‍ വേണം അതായത്‌ ഞാന്‍ അവിടെ ഉണ്ടായിരിക്കണം. '

ഈ അഹങ്കാരത്തെ മറികടക്കുന്ന മറ്റൊന്നിനു വേണ്ടി ധ്യാനിക്കുന്നു

പട്ടികളുടേയും
കുഷ്ഠരോഗികളുടേയും
തെണ്ടികളുടേയും
വിശപ്പു തീരുംവരെ
കഞ്ഞി വിളമ്പിക്കൊടുക്കുന്ന ഒരുവന്‍
എന്റെ സങ്കല്‍പ്പത്തിലുണ്ട്‌....


പക്ഷെ കവിത അവസാനിക്കുന്നത്‌ സംവേദനത്തെ വെല്ലുവിളിച്ചു കൊണ്ടാണ്‌

0000 സം പൂജ്യന്‍ 0000 said...

പ്രിയ സന്തോഷ്‌ ,

ഈ കവിതയെ മനസിലാക്കാന്‍ മാത്രം പക്വത എനിക്കായില്ല എന്ന് എനിക്ക് തോന്നുന്നു . പുതിയ കവിതകളുടെ അര്‍ത്ഥ തലങ്ങള്‍ മനസിലാക്കാനും അവയെ പറ്റി പഠിക്കാനും പറ്റിയ ഏതെങ്കിലും പുസ്തകം താങ്കള്‍ ചൂണ്ടി കാണിച്ചാല്‍ വളരെ ഉപകാരമായിരിക്കും . അതോ ഇവയിലെ ആന്തരിക അര്‍ഥങ്ങള്‍ ഒരാള്‍ക്ക്‌ പറഞ്ഞു പ്രകടിപ്പിക്കാന്‍ പറ്റാത്തതും അവ ഓരോരുത്തരും സ്വയം അനുഭവിച്ചു മനസിലാക്കേണ്ടതും മറ്റും വെല്ലോം ആന്നോ ?
ഏതായാലുമ് ഒരു തമാശ ആയിട്ടാണ് ഞാന്‍ കമന്റ്‌ ഇട്ടതു .

"പക്ഷെ കവിത അവസാനിക്കുന്നത്‌ സംവേദനത്തെ വെല്ലുവിളിച്ചു കൊണ്ടാണ്‌" എന്ന് താങ്കള്‍ പറഞ്ഞുവല്ലോ . എന്താണ് ഈ സംവേദനം എന്നൊന്ന് മനസിലാക്കി തന്നാല്‍ വളരെ വിജ്ഞാന പ്രദ മായിരിക്കും

വളരെ നന്ദി .

സന്തോഷ്‌ പല്ലശ്ശന said...

പ്രിയ സം പൂജ്യന്‍,

നിങ്ങള്‍ ഇവിടെ കവിതയെ എങ്ങിണെ വായിക്കണം എന്നത്‌ നിങ്ങളുടെ അവകാശമാണ്‌. ഞാന്‍ അതിനെ ചോദ്യം ചെയ്യാന്‍ ആളല്ല. ഇവിടെ ചൊദ്യം ചെയ്തിട്ടുമില്ല എന്ന്‌ സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ. സം പൂജ്യണ്റ്റെ നിരൂപണത്തിനും അപ്പുറത്തുനില്‍ക്കുന്ന ഒരു തലം ഈ കവിതയ്ക്കുണ്ട്‌ എന്നത്‌ എണ്റ്റെ ഒരു സംശയം മത്രമാണ്‌. പുതുകവിതയ്ക്ക്‌ അങ്ങിനെ ഒരു തലം ഉണ്ടാകുന്നത്‌ സന്തോഷമുള്ള ഒരു കാര്യമല്ലേ....

പുതുകവിതയെ ഉള്‍ക്കൊള്ളാന്‍ പുതിയ പുസ്തകങ്ങള്‍ വല്ലതും ഉണ്ടൊ എന്ന ചോദ്യത്തെ ഞാന്‍ കളിയായി എടുക്കുന്നു ട്ടോ....

ഭാഷയിലും ആവിഷ്ക്കാരത്തിലും വെച്ചുകെട്ടുകളില്ലാതെ അമ്മയുടെ മുലപ്പലുപോലെ, ഒരു കുഞ്ഞിണ്റ്റെ പിറവിയിലെ നഗ്നതപോലെ, തെളിവെയില്‍ പോലെ സത്യസന്ധമായിരിക്കണം പുതുകവിത എന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ട്‌. ശ്രീകുമാറിണ്റ്റെ പല കവിതയിലും ഈ ഒരു ഗുണം ഞാന്‍ കാണുന്നുണ്ട്‌..

സംവേദനത്തെ വെല്ലുവിളിക്കുന്നു എന്നതുകൊണ്ട്‌ ഞാനുദ്ദേശിച്ചത്‌ എണ്റ്റെ തന്നെ സംവേദനത്തെയാണ്‌. ഒരു രചനയുടെ മുഴുവന്‍ ഊര്‍ജ്ജത്തേയും ഊറ്റിയെടുക്കാനുള്ള ഒരാളുടെ ആഗിരണശേഷിയാണ്‌ സംവേദനം എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ നാം രണ്ടുപേരും താഴ്മയോടെ ഉള്‍ക്കോള്ളേണ്ട ഒന്ന്‌ നമ്മുടെയൊക്കെ സംവേദനശേഷിക്കുമപ്പുറം ഒരു രചനക്ക്‌ അതിവര്‍ത്തിക്കാനായേക്കാം എന്ന സത്യമാണ്‌.
അങ്ങിനെ ശ്രീകുമാറിണ്റ്റെ രചനയ്ക്കു കഴിയുന്നുണ്ടെങ്കില്‍ സന്തോഷിക്കയല്ലേ വേണ്ടത്‌....

"സം പൂജ്യണ്റ്റെ നിരൂപണത്തിനുമപ്പൂറം നില്‍ക്കുന്ന തലം" എന്ന്‌ എണ്റ്റെ കമ്മണ്റ്റില്‍ പ്രയോഗിച്ചതില്‍ ഇനിയും എന്തെങ്കിലും തെറ്റീധാരണയുണ്ടെങ്കില്‍ ആ വാക്യം മാത്രം പിന്‍വലിച്ചിരിക്കുന്നു.....

ശ്രീകുമാര്‍ കരിയാട്‌ said...

pooooojyam ennathinteyokke artttham ippozhaaanu manassil aayathu

naakila said...

ഇത്തരം സജീവമായ, ആരോഗ്യകരമായ ചര്‍ച്ചകള്‍ കവിതയുടെ പുതുവഴികളെ ഗൗരവമായി സമീപിക്കുന്ന ഒരു ആസ്വാകലോകം ഇപ്പോഴും ഉണ്ട് എന്നതിന്റെ തെളിവാണ്.
സന്തോഷ് അഭിപ്രായപ്പെട്ടതുപോലെ
ഭാഷയിലും ആവിഷ്ക്കാരത്തിലും വെച്ചുകെട്ടുകളില്ലാതെ അമ്മയുടെ മുലപ്പലുപോലെ, ഒരു കുഞ്ഞിണ്റ്റെ പിറവിയിലെ നഗ്നതപോലെ, തെളിവെയില്‍ പോലെ സത്യസന്ധമായിരിക്കണം പുതുകവിത

0000 സം പൂജ്യന്‍ 0000 said...

സന്തോഷ്‌ ,
നമ്മുടെഒക്കെ സംവേദന ശേഷിക്കും അപ്പുറം വലിയ തലങ്ങളുള്ള ഒരു രചന ആയിരിക്കാം ഇതു .
കവിതകളിലേക്ക്‌ വൈകി എത്തിയ ഒരു കുട്ടി ആയതിനാലയിരിക്കാം എനിക്ക് ഇതിന്റെ ആ തലങ്ങളിലേക്ക് എത്താന്‍ കഴിയാത്തത് .

ആര്ക്കെങ്ങിലും ഈ കവിതയുടെ വികാര തലങ്ങളിലേക്ക് ഊളിയിടാന്‍ സാധിച്ചിട്ടുന്ടെങ്ങില്‍ അവരുടെ അനുഭവം ഒന്നു വിവരിച്ചാല്‍ വളരെ ഉപകാരമായിരിക്കും . അതോ ആര്ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമാണോ ഇതില്‍ നിന്നും ഉള്‍ക്കൊണ്ടാതെങ്ങില്‍ അതും പറഞ്ഞാ മതി . അതോ ഒരു വിചാര തലം മാത്രമേ ഈ കവിതയില്‍ ഉള്ളോ .

ശ്രീകുമാര്‍ കരിയാട്‌ said...

ente sampooojya suhruthe,

KANJI lokthe kodaanukodi kavikal ezhithiya kavithakalil oru kavitha maathramaaakunnu.

athine engane sameeepikkanam ennu sweeekarikkkaanam ennu theerumaaanikkendathu vaaayanakkaaran anu.
kavi ayaaalude kaavvvyasangalppam anusaricha oru rooopakathe ayaaalkkulla janaaadhipatthyaparamaaaya avakaashathinte adisthaaanatthil ezhithivekkunnu.
athilekku chilarkku praveshikkaaanaaakunnu. vere chilarkku praveshikkaan aaakunnumilla.
onno rando kati katichu nokkiyittum pattillengil aaa kavithaye vazhiyil thanne upekshikkunnathaaanu vivekamathikal cheyyaarullathu.
alllaathe aaa pothiyaa thengayude aduthirunnu vilapichittum ezhuthiyavyakthiye vrudhaaa pulayaaattu vilichittum enthaaanu kaaarryam.
athuvazhi saamaannya janathinu kazhiyunnathaaakatte thaaankalude prathibhayude valippatthe patti ulla dhaaranayaanu.
oru kavithayude aduthuthanne pattikkkooooodi ingane aaayussum chinthayum paazhaaakkunnnathenthinu?

aarum thadayunnillallo... oru kavitha ezhuthi post cheyyoo...
allaathe njaaan thaaankalodu entho paathakam cheythu enna reethiyilulla prathikaranam
valare addhamam aaaanu...
pinne vaaayikkunnavarkku ellaaam resamoooorcha undaaakki kodukkuka ennathu oru kaviyudeyum baadddhyatha alla..
ente kavitha ye vaaayikkkkaathirunnaaal thaaankalkku manassamaadhaaanam kittum ennu njaan urappu tharunnu...

0000 സം പൂജ്യന്‍ 0000 said...

പ്രിയ കവി ,
എന്റെ കമന്റുകള്‍ താങ്കളെ ഏതെന്ഗിലുമ് തരത്തില്‍ വേദനിപ്പിച്ച്തിട്ടുന്ടെങ്ങില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .
ഈ സംവാദത്തിലൂടെ എനിക്ക് കുറെ അറിവുകള്‍ ലഭിച്ചു .
ഞാന്‍ പഠിച്ച പാഠങ്ങള്‍
* വായിക്കുന്നവര്‍ക്ക് എല്ലാം രസ മൂര്‍ച്ച ഉണ്ടാക്കി കൊടുക്കുക എന്നത് ഒരു കവിയുടെയും ബാധ്യത അല്ല
* കവി അയാള്‍ക്ക്‌ തോന്നുന്ന രീതിയില്‍ , അയാളുടെ ജനാധിപത്യ പരമായ അവകാശത്തിന്റെ അടിസ്ഥാനത്തില്‍ എഴുതുന്നു

* അത് ചിലര്ക്ക് മനസിലാകും ചിലര്ക്ക് മനസിലാകില്ല , മനസിലാകാത്തവര്‍ വിമര്‍ശിക്കണ്ട കാര്യമില്ല , കാരണം ഇതു ആര്ക്കും ദോഷം ചെയ്യുന്ന ഒരു കാര്യമല്ല . വിട്ടു കളയുക

* ഭാഷയിലും ആവിഷ്ക്കാരത്തിലും വെച്ചുകെട്ടുകളില്ലാതെ അമ്മയുടെ മുലപ്പലുപോലെ, ഒരു കുഞ്ഞിണ്റ്റെ പിറവിയിലെ നഗ്നതപോലെ, തെളിവെയില്‍ പോലെ സത്യസന്ധമായിരിക്കണം പുതുകവിത.


താങ്കള്‍ പറഞ്ഞ മാതിരി ഒരു കവിത എഴുതാന്‍ ഞാന്‍ ശ്രമിച്ചു. എനിക്ക് തോന്നിയ വിചാരങ്ങള്‍ ഗദ്യ രൂപത്തില്‍ ഞാന്‍ എഴുതി. വായിക്കുന്നവര്‍ എങ്ങനെ വേണമെങ്ങിലും എടുത്തുകൊള്ളട്ടെ.
ഞാന്‍ ഇതിനെയും കവിത എന്ന് വിളിക്കണോ ?

ജന്മാന്തരം
മുറ്റത്തു മഴ തകര്ത്തു പെയ്യുന്നു
ആകാശത്തു കരിമേഘങ്ങളെ മേയിച്ച് കൊണ്ടു
കൂട്ടില്‍ കയറ്റിയ ഇടയന്‍ മിന്നല്‍ചാട്ട ചുഴറ്റി അടിച്ചമറുന്നു
ഓടിന്റെ ചരുവില്‍ നിന്നും വെള്ളത്തുള്ളികള്‍
താഴെ വീണു ചാലുകളില്‍ പതിച്ചോഴുകുന്നു
ഈ തുള്ളികള്‍ക്ക് ഒരു ആത്മാവുന്ടെങ്ങില്‍
അവ ഒന്നായി ചേരുമ്പോള്‍ പല ആത്മാക്കളോ
അതോ ആത്മാക്കളുടെ ലയനമോ
പല ജന്മങ്ങള്‍ കടന്നല്ലേ അവ ഇവിടെ എത്തിയത്
എല്ലാം നിര്‍ണയിച്ചു കാലം
ആകാശത്തു നിന്നും ഉതിരുന്നതിനു മുന്പ് അനേക ജന്മങ്ങള്‍
ഓടിന്റെ തുമ്പില്‍ നിന്നും താഴെ പതിക്കുന്നതിനിടയില്‍ ഒരു ജന്മം
എങ്കിലും ഏതോ ശക്തിയാല്‍ നയിക്കപ്പെടുന്ന യാത്ര
നീര്‍ ചാലുകള്‍ ഒഴുകുമ്പോഴും അവയുടെ ഗതി നിയന്ത്രിക്കുന്നത് -
പണ്ടേ ഭൂമിയില്‍ കോറിയിട്ട നതോന്നതങ്ങളല്ലേ
എങ്ങോട്ടെന്നറിയാതെ ഏതോ പാതകളിലൂടെ ഉള്ള യാത്ര
എങ്കിലും അവ പോകുന്ന വഴികളുമായി സല്ലപിച്ചു അവയെ അറിയുന്നു
അതിന്റെ ഗന്ധവും നിറവും ഏറ്റു വാങ്ങുന്നു






എല്ലാവര്ക്കും നന്ദി വിട .

Anonymous said...

സമകാലികകവിതയില്‍
ഈ കവിത വന്നതിനു തൊട്ടുപിന്നാലെ വായിച്ചിരുന്നു. അവസാനഖണ്ഡിക അതുവരെയുള്ള വായനയെ തടസ്സപ്പെടുത്തുന്നുണ്ട്.

എഴുത്തിന്‍റെ കാര്യത്തില്‍ കവിക്കും വായനയുടെ കാര്യത്തില്‍ വായനക്കാരനുമുള്ള
സ്വാതന്ത്ര്യങ്ങളെ
കാരുണ്യത്തോടെ
പരസ്പരം ബഹുമാനിക്കാം.

സബിതാബാല said...

പ്രതിബിംബാത്മകമായ വരികള്‍ നന്നേ ഇഷ്ടായി....