
നല്ല ഉറക്കത്തിലാവണം
പല്ലെല്ലാം കൊഴിഞ്ഞു
മുടി മുക്കാലും പോയി കഷണ്ടിയായി
മീശയും പുരികവും വരെ നരച്ച് വെളുത്തു
തൊലി ചുളുങ്ങി
സ്വപ്നമായത് കൊണ്ടാവണം
വൃദ്ധന് സങ്കടം വന്നില്ല
ഓര്‍മ്മകള്‍ പെറുക്കാനും
സ്വയം ശപിക്കാനും നിന്നില്ല
ഇത്തിരി എന്തെങ്കിലുമൊക്കെ കഴിച്ചും
ചുരുണ്ട് കൂടിയിരുന്നും
നടുനിവര്‍ത്തി കിടന്നും....
കിടന്ന കിടപ്പില്‍
നല്ല ഉറക്കത്തിലാവണം
ഞെട്ടിയുണര്‍ന്നപ്പോള്‍
വൈകിയല്ലോയെന്ന്
പല്ല്തേപ്പും കുളിയും കഴിച്ച്
ഉടുത്തൊരുങ്ങി സുന്ദരക്കുട്ടപ്പനായി
മുറ്റത്തേക്കിറങ്ങിയപ്പോള്‍
ബസ്സില്‍ ചാടിക്കയറി നഗരത്തിലെത്തിയപ്പോള്‍
സ്വപ്നത്തിലായതു കൊണ്ടാവണം
ചെറുപ്പക്കാരന് സങ്കടം വന്നില്ല
സമയം പോകുന്നുവല്ലൊ
വയസ്സാകുന്നുവല്ലൊ എന്നൊന്നും
വേവലാതിപ്പെട്ടില്ല
ഓട്ടോ പിടിച്ചും
ഓഫീസുകള്‍ കയറിയിറങ്ങിയും
വിയര്‍ത്തൊലിച്ച്
കിതച്ചോടുന്നതിനിടയില്‍
നല്ല ഉറക്കത്തിലാവണം
ഞെട്ടിയുണര്‍ന്നപ്പോള്‍...
EMail:
kaymnazeer@yahoo.com
www.samkramanam.blogspot.com
No comments:
Post a Comment