Tuesday, May 19, 2009

രണ്ട് അധ്യായങ്ങളുള്ള നഗരം - ടി.പി.അനില്‍കുമാര്‍



രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍

ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര

കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം

അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍

മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു

EMail : anilantp@yahoo.com
Website : രാപ്പനി

4 comments:

സന്തോഷ്‌ പല്ലശ്ശന said...

മഴവില്ല്‌ വന്ന്‌ ഉടഞ്ഞു പോകുംബോള്‍ അവിടെ ഒരു കഴ്ച്ചയുടെ ആഖ്യാനം നിര്‍വ്വഹിക്കപ്പെടുന്നുണ്ട്‌. അതെ ആഖ്യാനത്തെ കാവ്യഭാഷയില്‍ കൊണ്ടുവരിക വലിയ ബുദ്ധിമുട്ടാണ്‌. പക്ഷെ ഇവിടെ കവിതയില്‍ പ്രക്രുതിയുടെ ദ്രുശ്യ ആഖ്യാനം കവിതയില്‍ ഭംഗിയായി ആവിഷ്ക്കരിച്ചിരിക്കുന്നു.

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര



കണ്ണുകളെ പോലും നിരായുധീകരിക്കുന്നു കവിതയുടെ മൂന്നാം കണ്ണീണ്റ്റെ കാഴ്ച്ചകളെ വാഗ്മയങ്ങലിലൂടെ ....

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു..

കവിത നന്നായി വളരെ വളരെ

Shaju Joseph said...

വരികള്‍ നന്നായിരിക്കുന്നു..

Anonymous said...

കവിത ഒരേസമയം കവിതയെന്ന മാധ്യമത്തിന്‍റെ രൂപ-ലാവണ്യ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുകയും അതേസമയം നിലനില്‍ക്കുന്ന സമൂഹത്തിലെ അപരകാഴ്ചകളെ പ്രതിബദ്ധതയോടെ തുറന്നുകാണിക്കുകയും ചെയ്യുന്നതിന്‍റെ ഉത്തമോദാഹരണമാണീ കവിത! ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ലെന്നു പിന്നെയും പിന്നെയും വിളിച്ചുപറയുന്ന വരികള്‍... ആശംസകള്‍...

balthazzarbachler said...

Casinos where to play in Canada - Blackjack Sites777
Most casinos provide 야구분석 live 블랙 잭 애니 dealer games such as Blackjack, Craps 토토 사이트 신고 and 실시간 배당 Roulette. There is also a number of casino games and 벳 365 우회 접속 games. It's important