ഡാഷ്-സ്റ്റേഷനരികിലെ
പണിതീരാത്ത പീടികമുറി
അക്ഷമയുടെ ശയ്യയല്ല
പാതിരാവിലെ പ്രണയം;
ഒട്ടിച്ച നോട്ടുകള്‍,
മുപ്പതുരൂപ.
വെളുപ്പാന്‍ കാലത്തെ
ഉദ്ധരിച്ച വിളക്കുകാലിന്‍ ശിരസ്സില്‍നിന്നും
തെറിച്ചുചാടിയ
രേതസ്സിന്റെ മഞ്ഞ നഗരം
തട്ടുകടയിലെ ഉറക്കമിളച്ച
പല്ലിന്റെ ചിരി
വായ്‌നാറ്റം
തട്ടുദോശ
കട്ടന്‍.
കുറച്ചായാല്‍ ഉഷസ്സുവരും!
ചുരിദാറിനകത്തു
കടിച്ചുതുപ്പിയ
ഓസ്സിയാര്‍ ഹാന്‍സ് വാട...
വിയര്‍ത്തചൊറിച്ചിലിന്‍ ചിറകടി.
പ്രകാശതൂറ്റം മലയില്‍ ഉയരും മുമ്പ്
ധൃതിയില്‍ അടിച്ചുവാരിക്കൂട്ടി;
കീറിയ പ്ലാസ്റ്റിക്ക് നഗരനായ്‌നാറ്റം.
കുറച്ചായാല്‍ ഉഷസ്സുവരും.
(പുസ്തകം-ഒട്ടിച്ചനോട്ട്. ഡി.സി.ബുക്സ് )
1 comment:
ആധുനിക കവിതകള്‍ നല്ലതാണ് പക്ഷെ അത് ആര്‍ക്കും മനസിലാകരുത് എന്ന് വാശി പിടിക്കരുത്
Post a Comment