Thursday, June 11, 2009

നിമീലിത 4 സി - മനോജ് കാട്ടാമ്പള്ളി

പക്ഷികളുടെ ചാര്‍ട്ട്
സ്കൂളിലേക്ക് കൊണ്ടുപോയ
സന്തോഷത്തിലായിരുന്നു.
അവള്‍

സ്കൂളില്‍ മരങ്ങളേ ഇല്ലായിരുന്നു
പക്ഷികളും...

ഇല്ലാത്ത മരങ്ങളെ അകലെനിന്നു നോക്കി
മരങ്ങളുള്ള വീടിനരികില്‍
ഇന്റര്‍ ബെല്ലിന് പോയി

നെല്ലിമരത്തിനരികില്‍
കണ് മിഴിച്ച്
ഒരു വെളുത്ത പൂച്ച.
വീട്ടുകാരനോട്
വെള്ളം ചോദിച്ചു.

‘നെല്ലിക്ക വേണോ?’
വായില്‍ പരന്ന
വെള്ളമായിരുന്നു
മറുപടി.

അയാള്‍ കൈപിടിച്ചപ്പോള്‍
അവള്‍ കരയാതെ നിര്‍ത്തിയ
വിങ്ങലായിരുന്നു എങ്ങും...

ചാക്കു കട്ടിലില്‍ ശ്വാസമില്ലാതെ
കിടന്നപ്പോള്‍
അവള്‍ക്ക് ചിറകു വന്നു.
സ്കൂളിലേക്ക് പറന്നു

പേടിച്ച് പോളന്‍ പൊങ്ങാ‍തിരിക്കാന്‍
കാവിലേക്ക് നേര്‍ച്ചയിടണം
ദുഷ്ടന്‍ കയ്യില്‍ വെച്ചുതന്ന
ഈ പത്തുരൂപ...

Blog:
പായല്‍

7 comments:

Anonymous said...

സമകാലികസത്യത്തിന്‍റെ നേര്‍ക്കാഴ്ചകളെ കഥയെന്നും കവിതയെന്നും എങ്ങിനെ പേരിടും?

"ഒരായുഷ്കാലം ഛര്‍ദ്ദിച്ചാലും തീരാത്ത ഓരോക്കാനം ആത്മാവിലമര്‍ത്തി"
സുഭാഷ്‌ ചന്ദ്രന്‍റെ "തല്പ"ത്തിലെ കമലയെന്ന പെണ്‍കുട്ടി
"ഇരുട്ടില്‍ കരഞ്ഞിട്ട്" നാളുകളേറെയായില്ല.

ഇവിടെ നിമീലിതയെന്ന 4 സി കാരിക്കുട്ടി "ദുഷ്ടന്‍ കൈയില്‍ വെച്ചുതന്ന പത്ത് രൂപ
"പോളന്‍ പൊങ്ങാതിരിക്കാനായി കാവിലെ നേര്‍ച്ചക്കു" കാത്തുവെച്ചിരിക്കുമ്പോള്‍ പരശ്ശതം പെണ്‍കുട്ടികളുടെ ശോകമേഘങ്ങള്‍ക്കിടയില്‍ നിന്നൊരിടിമിന്നലില്‍ വായനക്കാരും കംപ്യൂട്ടറുകളും പോട്ടിത്തെറിച്ചുപോകുന്നുവല്ലോ കുട്ടുകാരാ...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്താ പറയേണ്ടത്? കുറെയേറെ പത്ര വാര്‍ത്തകളിലൂടെ മനസ്സ് പോയി..

പകല്‍കിനാവന്‍ | daYdreaMer said...

കടലെടുക്കട്ടെ ഈ നെറികെട്ട സംസ്കാരത്തെ ഒന്നായി ...

Muyyam Rajan said...

Manoj, Keep it up !

salimonsdesign said...

estamy..orupadu orupadu

രഞ്ജിത്ത് ലാല്‍ എം .എസ്. said...

നന്നായിട്ടുണ്ട്...നല്ല വരികള്‍ ...മനസില്‍ കൊള്ളുന്ന അവതരണം ..

മനോഹര്‍ മാണിക്കത്ത് said...

ശക്തമായ രചന
കണ്ണുള്ളവര്‍ കാണട്ടെ...
തുടരുക ഈ ദൈത്യം