Friday, January 6, 2012

ആമേന് ..


ആമേന് ..


കഴിഞ്ഞ ശനിയാഴ്ച
പാതിരാത്രിയ്ക്കാണ്‌
എനിക്ക് വെളിപാടുണ്ടായത്


തെറ്റിദ്ധരിക്കേണ്ട,
ശരിയും ധരിക്കേണ്ട,
ഞാനൊറ്റയ്ക്കായിരുന്നു,
ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു,
കത്രീനാ കൈഫോ, റിമയോ, അമലയോ
അല്ലെങ്കില്‍ ഏതെങ്കിലും അവളോ
(ഈ വിശുദ്ധ നാമങ്ങള്‍ അടിയനോട്പൊറുക്കേണമേ..ആമേന്‍ )
സ്വപ്നത്തില്‍ വരേണമേയെന്നും
ഉണരും വരെ പോകരുതേയെന്നും ..
(കണ്ടോ, ഈ വെളിപാടിന്റെയൊരോകുഴപ്പങ്ങള്‍  )
അങ്ങിനെ ഞാന്‍ കാത്തിരുന്നു (കിടന്നു)
ആരെങ്കിലും വരേണമേ വരേണമേയെന്ന്
പ്രാര്‍ഥിച്ചിരുന്നു (കിടന്നു)
കത്രീനേ നീ സുന്ദരിയാകുന്നു,
ഓറഞ്ചല്ലികള്‍ നിന്റെ ചുണ്ടുകളെപ്പോലെയാകുന്നു,
യെരുശലേം പുത്രിമാരേ, സ്നേഹത്തിന്റെ ആറ്റിന്‍ പറ്റങ്ങളേ…


വെളിപാടിന്‌ ശേഷം
പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല,
അപ്പോഴും ക.കൈ ഉം , റി യും അ യും…
നിന്റെ കൂന്തല്‍
കര്‍ക്കിടകത്തിലെ മഴമേഘങ്ങള്‍ പോലെ
നിന്റെ വാക്കുകള്‍
പുല്‍നാമ്പിലെ മഞ്ഞുതുള്ളി പോലെ,
ഓ എന്റെ പ്രിയപ്പെട്ടവളേ..
നിന്റെ വെള്ളരിപ്രാവുകള്‍ക്ക് സുഖമല്ലേ..
ഓഹ്..ഞാനിതാ…


പിന്നേം വെളിപാട്,
ചുരുക്കിപ്പറയാം
ശനിയാഴ്ച പാതിരാത്രിയ്ക്ക്
വെളിപാടുണ്ടായതിന് ശേഷം
പായയില്‍ നിന്ന് എഴുന്നേല്‍ക്കാനേ തോന്നുന്നില്ല…
ആമേന്‍ …

2 comments:

sandeep.k.a. said...

"ആമേന് ..

maneesarang said...

ഇതാണോ ''പുതു കവിത''....??''പുലയാട്ടു കവിത''എന്ന് പേര് മാറ്റുക..
അപ്പോഴും ഇതില്‍ കവിത ഇല്ലാത്തതുകൊണ്ട് അതും ഒഴിവാക്കേണ്ടി വരും...