Wednesday, June 23, 2010

മ്യൂറല്‍ - ശ്രീകുമാര്‍ കരിയാട്



തത്തസ്കൂളില്‍
തരികിടഭാഷ
പഠിപ്പിക്കാനായി

തെക്കുന്നെത്തിയ
മാസ്റ്റര്‍ മുറുക്കി-
ത്തുപ്പല്‍
പതിവാക്കി.

വെറ്റിലപുകലച്ചുണ്ണാമ്പുകളുടെ
ടെക്നിക്കളറോടെ
ദിക്കിന്‍ ചുവരുനിറഞ്ഞൂ
കാറിയ
മ്യൂറല്‍ച്ചിത്രങ്ങള്‍.

Email
sreekumar.kariyad@gmail.com

7 comments:

ജസ്റ്റിന്‍ said...

ഇതാണല്ലെ മ്യൂറല്‍ ചിത്രങ്ങളുടെ പ്രത്യേകത.

V Natarajan said...

"Murals undaakunnathu....." would have been a better caption.

V Natarajan said...

മലയാള കവിതക്ക്‌ സംഭവിക്കുന്ന അപചയം എത്ര ഭീകരമാണെന്ന് പല കവിതകളും സാക്ഷ്യ പ്പെടുത്തുന്നു.വികലമായ അനുകരണങ്ങളും കൃത്രിമമായി സൃഷ്ട്ടിചെടുക്കുന്ന പദ വിന്യാസങ്ങളും കവിതയാവുകയില്ലെന്നു ഇവരോട് പറയാന്‍ കൃഷ്ണന്‍ നായര്‍ സര്‍ ജീവിച്ചിരിക്കുന്നുമില്ല.
മലയാളകവിതയെ ദൈവം രക്ഷിക്കട്ടെ!!!

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

മുറുക്കിയ കവിത
ഇഷ്ടം

ശ്രീകുമാര്‍ കരിയാട്‌ said...

നായര്‍സാറിനെ തിരിച്ചുകൊണ്ടുവരാന്‍ ആര്‍ക്കു സാധിക്കും കൂട്ടുകാരനടരാജ !

Kalavallabhan said...

നേരിട്ട് കണ്ടത് കവിതയായി കുറിച്ചിട്ടു. അല്ലേ ?

പ്രതിക്ഷേധമായിരിക്കണം കാരണം

Pranavam Ravikumar said...

:-)