ഒരു
പത്ത് രൂപ തരൂ
ജീവിക്കണമെങ്കില്‍
ഒരു പരസ്യം കൊടുക്കേണ്ടത്
അനിവര്യമാണ്
അവരെല്ലാം
നാല്‍ക്കവലകളില്‍
വലിയ ബോര്‍ഡുകള്‍
തൂക്കിക്കഴിഞ്ഞു
ചുറ്റും വലവിരിക്കാതെ
ഈ ശരീരം വിറ്റഴിക്കാനാവില്ല.
തുടുത്ത രണ്ട് മുലകള്‍
തടിച്ച് വീര്‍ത്ത തുടകള്‍
വെളുവെളുത്ത മണമുള്ള ശരീരം
വിലപറയുന്നില്ല
വേണമെങ്കില്‍ ഒന്നെടുത്താല്‍
മൂന്നെണ്ണം വെറുതെ.
ആഗോള കുത്തൊഴുക്കില്‍
ആസിയാന്‍ കരാറുകളില്‍
ഒരു പുതിയ പരസ്യവാചകത്തിനായ്
ഞാന്‍ എന്റെ നഗ്നമാക്കിയ ശരീരം
ഈ വഴിയോരത്ത് തൂക്കുന്നു.
http://rasaaayanam.blogspot.com/
6 comments:
കാലിക പ്രസക്തിയുള്ള വിഷയം
good!!
കഠിനം!
Sorry to say that the subject is a torn off one.
Without knowing what is what, the poet too joins the army to fight against globalization and Asean agreement.
Because of globalization, we are having this blog.
Because of globalization, our children are employed - millions of them.
We live in a country lead by the brightest ex students of Oxford and Harward.
Kavitha is the right weapon - to fight the right cause.
ശക്തിയുള്ള കവിത. സത്യസന്ധമായ ആവിഷ്കാരം.. പ്രമേയം വളരെ കാലികമാകുമ്പോൾ വായനയുടെ പ്രാധാന്യവും ഗൌരവവും അതിനനുസരിച്ച് കൂടുന്നുമുണ്ട്..നന്ദി നല്ല വരികൾക്ക്..
ഒരു വിഷയം പലരീതിയില്‍ പറയാം..നോട്ടീസ് അടിച്ചു പറയാം..മൈക്ക് വച്ചു പ്രസങ്ങിക്കാം പക്ഷെ അത് കവിതയാക്കുമ്പോള്‍ അതില്‍ കവിത വേണം...''ആഗോള കുത്തൊഴുക്കില്‍ ..ആസിയാന്‍ കരാറുകളില്‍ ''ഇത് പറയുന്നതോടെ കവിത എന്നത് നോട്ടീസ് ആയി മാറുന്നു...ഇതാണ് വെത്യാസം... .
Post a Comment