Saturday, June 19, 2010

രാധാമണി - ഷാജി അമ്പലത്ത്



നിറഞ്ഞുപെയ്യുന്ന കവിതയില്‍
അകമറിഞ്ഞ് നനയുന്നുണ്ട്
മുറ്റത്ത്
പൂവും പൂമ്പാറ്റയും.

കണ്ടിട്ടുണ്ട്
ബാല്യത്തിലേക്ക്
കളിവള്ളം കാത്തിരിക്കുന്ന കവിയെ.

അറിഞ്ഞിട്ടുണ്ട്
വലിച്ചെറിഞ്ഞ
കടലാസുചുരുളുകളില്‍
പോയകാല പ്രണയത്തിന്റെ
മൂളലും ഞരക്കവും

കേട്ടിട്ടുണ്ട്
കൂലിപ്പണിക്ക് പോകാതെ
കുത്തിയിരുന്നെഴുതിയ
കവിതയില്‍ നിന്ന്
മുഷ്ടി ചുരുട്ടിയിറങ്ങിപ്പോവുന്ന
മുദ്രാവാക്യങ്ങളെ

കവിതയിലേക്ക്
പിന്നെയും
ഇടയ്ക്കൊക്കെ
ഞാനൊന്ന്‌ പാളിനോക്കും

കവികുടുംബത്തിന്റെ
വിശാപ്പാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോയെന്നും.

email: shaji027@gmail.com

5 comments:

BIBIN JOSEPH PULIKKAL said...

ചിലത് മനസിന്റെ ആഴത്തെ തൊട്ടു വേരുരക്കുന്നു ...യാഥാര്‍ത്യങ്ങള്‍ വരികളില്‍ പൊടിഞ്ഞു നില്‍ക്കുന്നു ..കവിതയുടെ ആത്മഗതം ഞാന്‍ തിരിച്ചറിയുന്നു

V Natarajan said...

A painful feel. Still poet is running after a kind of neo realism, which is already discarded by readers.
"Kuthikkurichu kondingirunnaal
Athaazhamunnuvaanenthu cheyyum?"
This is an age old question all writers asked. So it is not new.
In Malayalam, there is an answer: Perumpadavam Sreedharan. Writing is the only job he did in this lifetime. It brought him wealth, fame and a brilliant life.

ധന്യാദാസ്. said...

പ്രതീക്ഷിക്കാത്ത ഒരു എന്‍ഡിംഗ് ആണ് 'രാധാമണി'യില്‍ വായിക്കാന്‍ കഴിഞ്ഞത്.
വളരെ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ആദ്യഭാഗങ്ങളില്‍ നിന്നും ക്രമേണ വികസിച്ച് വളരെ സൂക്ഷ്മമായ ഒരു പോയിന്റിലെക്കെത്തുന്ന കവിത.
ഒരു സങ്കേതം വെച്ചിട്ട് പല വിഷയങ്ങളും അതിനോട് ചേര്‍ത്ത രീതി നന്നായി തോന്നി. അവസാന വരികളിലേക്ക് എത്തുമ്പോഴും വായന പൂര്‍വാധികം നല്ല ഒരു അവസ്ഥയിലെക്കെത്തുന്നു എന്നാണു എനിക്ക് തോന്നിയത്. ആശംസകൾ

Kalavallabhan said...
This comment has been removed by the author.
Kalavallabhan said...

കവിയുടെ ജീവിതം,
നന്നായിട്ടുണ്ട്