Wednesday, June 23, 2010
മ്യൂറല്‍ - ശ്രീകുമാര്‍ കരിയാട്
തത്തസ്കൂളില്‍
തരികിടഭാഷ
പഠിപ്പിക്കാനായി
തെക്കുന്നെത്തിയ
മാസ്റ്റര്‍ മുറുക്കി-
ത്തുപ്പല്‍
പതിവാക്കി.
വെറ്റിലപുകലച്ചുണ്ണാമ്പുകളുടെ
ടെക്നിക്കളറോടെ
ദിക്കിന്‍ ചുവരുനിറഞ്ഞൂ
കാറിയ
മ്യൂറല്‍ച്ചിത്രങ്ങള്‍.
sreekumar.kariyad@gmail.com
Saturday, June 19, 2010
രാധാമണി - ഷാജി അമ്പലത്ത്
നിറഞ്ഞുപെയ്യുന്ന കവിതയില്‍
അകമറിഞ്ഞ് നനയുന്നുണ്ട്
മുറ്റത്ത്
പൂവും പൂമ്പാറ്റയും.
കണ്ടിട്ടുണ്ട്
ബാല്യത്തിലേക്ക്
കളിവള്ളം കാത്തിരിക്കുന്ന കവിയെ.
അറിഞ്ഞിട്ടുണ്ട്
വലിച്ചെറിഞ്ഞ
കടലാസുചുരുളുകളില്‍
പോയകാല പ്രണയത്തിന്റെ
മൂളലും ഞരക്കവും
കേട്ടിട്ടുണ്ട്
കൂലിപ്പണിക്ക് പോകാതെ
കുത്തിയിരുന്നെഴുതിയ
കവിതയില്‍ നിന്ന്
മുഷ്ടി ചുരുട്ടിയിറങ്ങിപ്പോവുന്ന
മുദ്രാവാക്യങ്ങളെ
കവിതയിലേക്ക്
പിന്നെയും
ഇടയ്ക്കൊക്കെ
ഞാനൊന്ന് പാളിനോക്കും
കവികുടുംബത്തിന്റെ
വിശാപ്പാറ്റാന്‍
അറിഞ്ഞുകൊണ്ടൂര്‍ന്നുവീഴുന്ന
സാരിത്തലപ്പുകൊണ്ട്
റേഷന്‍ വാങ്ങിയെടുക്കുന്ന
ഈ രാധാമണിയുടെ
മുഖമുണ്ടോയെന്നും.
email: shaji027@gmail.com
Subscribe to:
Posts (Atom)